ജീവിതത്തിൽ എപ്പോഴും നല്ലതു മാത്രം ചെയ്യാൻ ശ്രമിക്കുക. നല്ലതു മാത്രം ചിന്തിക്കാൻ പഠിക്കുക. ഒരിക്കലും മുന്നോട്ടുള്ള നിങ്ങളുടെ യാത്രയിൽ ഒരാളെയും വേദനിപ്പിക്കാതിരിക്കുക. ഓർമ്മവയ്ക്കുക; നിങ്ങൾക്ക് മുകളിലുള്ള ദൈവത്തിൻറെ കണക്ക് പുസ്തകത്തിൽ എല്ലാം രേഖപ്പെടുത്തപ്പെടുന്നുണ്ട്. ജീവിതത്തിൽ വിജയിക്കാൻ നിങ്ങളുടെ കൈവശവും സമയമുണ്ട്. ഈ ലോകം എന്നത് വളരെ ബുദ്ധിപൂർവ്വം നിർമ്മിക്കപ്പെട്ടതാണ്. മരണം എന്നത് എത്ര പാവപ്പെട്ടവനായാലും എത്ര ധനികനായാലും ഒരു പോലെയാണ് കടന്നു വരുന്നത്. അല്ലെങ്കിൽ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ;ധനികർക്ക് പണം കൊണ്ട് ജീവിതത്തെ വിലയ്ക്ക് വാങ്ങാൻ കഴിയുമായിരുന്നു എങ്കിൽ അവർ ദരിദ്രൻറെ മരണത്തെ കളിയാക്കിയേനെ... മരണത്തിനുശേഷം എല്ലാവരുടെയും ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കാറുണ്ട്. അതല്ല എങ്കിൽ ഈ ലോകത്ത് ആരും തന്റെ സ്നേഹത്തെ മണ്ണിട്ട് മൂടുകയോ, കത്തിക്കുകയോ ചെയ്യില്ല.
ദൈവം നിങ്ങളുടെ ജീവിതത്തിലേക്ക് സംഘർഷങ്ങളെ കൊണ്ടുവരുക മാത്രമല്ല; ആ സംഘർഷങ്ങളിലൂടെ നിങ്ങളെ ശക്തരാക്കുക കൂടിയാണ് ചെയ്യുന്നത്. അതു കൂടാതെ ദൈവം നിങ്ങൾക്ക് മറക്കാനുള്ള വലിയൊരു അനുഗ്രഹം കൂടി നൽകിയിട്ടുണ്ട്. അതില്ലായെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിരാശയും ദുഃഖവും അല്ലാതെ മറ്റൊന്നും അവശേഷിക്കില്ലായിരുന്നു.
നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തികൾക്കും അവരവരുടെ പോരായ്മകൾ ഉണ്ടായിരിക്കും. നിങ്ങൾ മറ്റുള്ളവരുടെ പോരായ്മകൾക്ക് പുറകെ പോകുന്നതിനു പകരം സ്വന്തം പോരായ്മകളെക്കുറിച്ച് ചിന്തിക്കൂ. അതിൽ മാറ്റം വരുത്താൻ ശ്രമിക്കൂ. മറ്റുള്ളവരുടെ കുറ്റങ്ങളും, കുറവുകളും കണ്ടുപിടിക്കുന്നതിനു പകരം നിങ്ങൾ നിങ്ങളിലേക്ക് ഫോക്കസ് ചെയ്യാൻ പഠിക്കൂ. ജനിക്കുമ്പോൾ പങ്കുവെക്കപ്പെടുന്ന മധുരത്തോടൊപ്പം ആരംഭിക്കുന്ന ജീവിതം ശ്രാദ്ധത്തിനു നൽകുന്ന അന്നത്തിൽ അവസാനിക്കുന്നു. എന്നാൽ ജീവിതത്തിൻറെ ഏറ്റവും വലിയ ദുർഭാഗ്യം എന്തെന്നാൽ ഈ രണ്ട് അവസരങ്ങളിലും അയാൾക്ക് അത് സ്വയം കഴിക്കാൻ കഴിയില്ല. നിങ്ങൾക്ക് ആകെ ഒരു ജീവിതമേയുള്ളൂ. അതിനാൽ തന്നെ ആ ജീവിതത്തിൽ എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യാൻ പരിശ്രമിക്കുക. നിങ്ങൾക്ക് ചുറ്റിലും ഉള്ള എല്ലാവരുടെയും കണ്ണുകളിൽ നിങ്ങൾ നല്ലതാവാൻ ശ്രമിക്കരുത്. ആരുടെ കണ്ണുകളിലാണോ നിങ്ങൾ നല്ലത് എല്ലായ്പ്പോഴും അത് അങ്ങനെ തന്നെയായിരിക്കും. എന്നാൽ ആരുടെ കണ്ണുകളിലാണോ നിങ്ങൾ മോശമായിരിക്കുന്നത് അയാളുടെ കണ്ണുകളിൽ നിങ്ങൾ എപ്പോഴും അങ്ങനെ തന്നെയായിരിക്കും. കാരണം നിങ്ങൾക്ക് സ്വയം മാറാം. എന്നാൽ മറ്റൊരാളുടെ ദുഷിച്ച കാഴ്ചപ്പാടുകളെ നിങ്ങൾക്ക് ഒരിക്കലും മാറ്റിയെടുക്കാനാവില്ല. അതിനാൽ തന്നെ മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് ആലോചിച്ചു നിങ്ങളുടെ വിലപ്പെട്ട സമയത്തെ നഷ്ടപ്പെടുത്തി കളയരുത്.
കാരണം നിങ്ങളുടെ ജീവിതത്തിൽ വളരെ കുറച്ച് നിമിഷങ്ങളെ ഉള്ളൂ. വളരെ കുറച്ച് സമയമേയുള്ളൂ. അതിനെ ആനന്ദകരമാക്കൂ. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കൂ. നിങ്ങളുടെ സ്വപ്നത്തിലേക്ക് യാത്ര തിരിക്കൂ. ഒന്നിനെയും പേടിക്കാതെ മുന്നോട്ടു പോകൂ. മറ്റുള്ളവരുടെ വാക്കുകൾക്ക് ഒരിക്കലും നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ സ്ഥാനം കൊടുക്കരുത്.