Ticker

7/recent/ticker-posts

Mantra for Success


നിങ്ങൾക്ക് കഠിനാധ്വാനം എത്ര സൈലൻറ് ആയി ചെയ്യുവാൻ കഴിയുമോ അത്രയും സൈലൻറ് ആയി ചെയ്യുക.  നിങ്ങളുടെ വിജയം ആ സൈലൻസിനെ ഇല്ലാതാക്കി കൊള്ളും. ഒരുപാട് തവണ കേട്ടിട്ടുണ്ടാകും നിങ്ങൾ ഇത്. കഠിനാധ്വാനത്തോടൊപ്പം വിജയവും ശാന്തമായി കൈകാര്യം ചെയ്യാൻ പഠിക്കൂ. നിങ്ങൾ നിങ്ങളുടെ വിജയം ആഘോഷമാക്കാൻ ശ്രമിച്ചാൽ ഒരിക്കലും നിങ്ങളെ സഹായിക്കാത്തവർ പോലും ആ വിജയം ആഘോഷിക്കാൻ നിങ്ങളോടൊപ്പം എത്തിച്ചേരും. അതിലധികവും നിങ്ങളുടെ നേട്ടങ്ങളിൽ അസൂയാലുക്കളും ആയിരിക്കും. അവർ നിങ്ങളെ ആ വിജയത്തിൽ നിന്ന് തോൽവിയിലേക്ക് തള്ളിയിടും. എന്നിട്ട് ഗ്യാലറിയിലിരുന്ന് സുന്ദരമായി നിങ്ങളെ കളിയാക്കി ചിരിക്കും. അതാണ് സത്യം.

ആരോ പറഞ്ഞു കേട്ടിട്ടുണ്ട്; നമ്മുടെ കൂടെയുള്ളവർ നല്ലവരാണ്; നമ്മുടെ സമയം നല്ലതാണെങ്കിൽ മാത്രം. നിങ്ങൾക്ക് ഒരു കാര്യത്തോടുള്ള ആഗ്രഹം നിങ്ങളെ ലക്ഷ്യത്തിലെത്തിക്കും. എന്നാൽ നിങ്ങൾക്ക് അനേകം കാര്യങ്ങളോടുള്ള ആഗ്രഹം നിങ്ങളെ ലക്ഷ്യത്തിൽ നിന്ന് അകറ്റുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തെ സ്വപ്നം കണ്ടു തുടങ്ങുന്നത് വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. എന്നാൽ നിങ്ങൾ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങളും, ലക്ഷ്യങ്ങളുമായി മുന്നോട്ട് പോയാൽ നിങ്ങൾ എവിടെയും എത്തിച്ചേരാൻ പോകുന്നില്ല. നിങ്ങൾ ലക്ഷ്യം തേടി യാത്ര തിരിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഒന്നും നേടിയെടുക്കാൻ കഴിയില്ല.നിങ്ങൾ കണ്ട സ്വപ്നത്തെ യാഥാർത്ഥ്യമാക്കി മാറ്റുവാനായി കഠിനാധ്വാനത്തിന്റെ ലോകത്ത് നിങ്ങൾക്ക് അധ്വാനിക്കേണ്ടതുണ്ട്.

നിങ്ങൾക്ക് നിങ്ങളുടെ ഉറക്കം കെടുത്തുന്ന എന്തെങ്കിലും ആശയം  ലഭിക്കുകയാണെങ്കിൽ അതിനെ പിന്തുടരുക. കാരണം ഒരുപക്ഷേ ആ ആശയം നിങ്ങളുടെ ജീവിതത്തെ  മാറ്റിമറിക്കുന്നതായിരിക്കാം. നിങ്ങൾ വീഴുന്നത്  ആക്സിഡൻറ് ആയിരിക്കാം.  എന്നാൽ നിങ്ങൾ ആ വീണിടത്തു തന്നെ കിടക്കുന്നത് നിങ്ങളുടെ മാത്രം ചോയിസ് ആണ്. നിങ്ങൾ തെറ്റുകളെ കണ്ടെത്തുന്നില്ല എങ്കിൽ എങ്ങനെ നിങ്ങൾ ശരിയെ  തിരിച്ചറിയും? സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവർക്ക് എല്ലാ വഴികളും അടഞ്ഞതായാണ് തോന്നുക. എന്നാൽ അവസാനശ്വാസം വരെ പോരാടാൻ ഉറച്ച വർക്ക് വഴികൾ ഒരിക്കലും അവസാനിക്കില്ല. എപ്പോഴും ഓർമ്മ വയ്ക്കുക എത്ര വലിയ സ്വപ്നമാണോ  നിങ്ങളുടേത് അത്രയും വലിയ പ്രതിസന്ധികളും, പ്രശ്നങ്ങളും നിങ്ങളെയും കാത്തിരിക്കുന്നുണ്ടാകും.  എത്ര വലിയ പ്രതിസന്ധികളെ ആണോ നിങ്ങൾ നേരിടുന്നത് അത്രയും വലുതായിരിക്കും നിങ്ങളുടെ വിജയവും. നിങ്ങൾ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ഒരിക്കലും ഭയപ്പെടരുത്. നിങ്ങളുടെ മുന്നിലുള്ള ഏത് പ്രശ്നത്തെയും സമാധാനത്തോടെ നോക്കിക്കാണാൻ ശീലിക്കൂ. അങ്ങനെയാണ് എങ്കിൽ നിങ്ങൾക്ക് ആ പ്രശ്നത്തെ മറികടക്കാനുള്ള വഴികളും അവിടെ തെളിഞ്ഞു കാണും.

ഒരിക്കലും നിങ്ങൾ മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയപ്പെടരുത്. ഓർമ്മ വയ്ക്കുക;ദൈവം തന്റെ കയ്യിലുള്ളതാണ് മറ്റുള്ളവർക്ക് വീതിച്ചു നൽകുന്നത്. അല്ലാതെ മറ്റുള്ളവരിൽ നിന്ന് തട്ടിപ്പറിച്ചിട്ടല്ല. ഒരാൾക്കും ബാധകമല്ല നിങ്ങൾ ഏത് ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നത്. നിങ്ങളുടെ സാഹചര്യങ്ങൾ നിങ്ങൾ തന്നെ മാറ്റിയെടുക്കേണ്ടതുണ്ട്. നിങ്ങൾ ഈശ്വരനോട് ശക്തി നൽകാൻ പ്രാർത്ഥിച്ചാൽ ഈശ്വരൻ നിങ്ങൾക്ക് ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുക. അത് നിങ്ങൾക്ക് ശക്തിയും, ആത്മവിശ്വാസവും പകർന്നു നൽകും. ഇനി നിങ്ങൾ ഈശ്വരനോട് ബുദ്ധി  ആവശ്യപ്പെട്ടാൽ ഈശ്വരൻ നിങ്ങൾക്ക് പ്രശ്നങ്ങളെയാണ് സമ്മാനിക്കുക.  നിങ്ങൾക്ക് പരിഹരിക്കാനായി. ഇവിടെ നിങ്ങൾക്ക് ദൈവം നിങ്ങൾ  ചോദിച്ചതെല്ലാം നൽകുന്നുണ്ട്. പക്ഷേ അതിനെ ശരിയായി നോക്കി കാണണമെന്ന് മാത്രം.  അതിനാൽ തന്നെ നിങ്ങളുടെ കാഴ്ചപ്പാടുകൾ മാറ്റാൻ ശ്രമിക്കൂ. ഈ ലോകം അപ്പോൾ മനോഹരമായി നിങ്ങൾക്ക് അനുഭവപ്പെടും.