Ticker

7/recent/ticker-posts

Lions Attitude


സിംഹം  കാട്ടിലെ രാജാവാണെന്ന് എല്ലാവർക്കും അറിയാം.  എന്നാൽ സിംഹത്തെ കാട്ടിലെ രാജാവായി നിലനിർത്തുന്നത് എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സിംഹത്തേക്കാൾ എത്രയോ വലുതാണ് ആന.  സിംഹത്തേക്കാൾ  എത്രയോ വേഗത്തിൽ ചീറ്റപ്പുലിക്ക് ഓടാൻ കഴിയും.  സിംഹത്തെക്കാൾ ബുദ്ധിശാലിയാണ് ചെന്നായ. സിംഹത്തിന് ഒരിക്കലും പരുന്തിനെ പോലെ ആകാശം മുട്ടെ പറക്കാൻ ആകില്ല. പിന്നെ എങ്ങനെയാണ് സിംഹം  കാട്ടിലെ രാജാവായി തീർന്നത്? അതിനുള്ള ഉത്തരം സിംഹത്തിൻറെ ചിന്താഗതി തന്നെയാണ്. സിംഹം തന്നെ രാജാവായി തന്നെയാണ് കാണുന്നത്. സിംഹം  അതിൻറെ പത്തിരട്ടി വലിപ്പമുള്ള ആനയെ കൊല്ലുന്നുണ്ട്. തന്നെക്കാൾ എത്രയോ ശക്തിശാലിയാണ് ആന എന്നറിഞ്ഞിട്ടും സിംഹം  അതിനോട് ഏറ്റുമുട്ടി അതിനെ കീഴ്പ്പെടുത്തുന്നു.  എന്നാൽ സിംഹത്തേക്കാൾ എത്രയോ ശക്തി ശാലി ആയിരുന്നിട്ടും ആന ചിന്തിക്കുന്നത് എനിക്ക് ഒരിക്കലും സിംഹത്തിനോട്  പോരാടി ജയിക്കാൻ ആകില്ല എന്നാണ്.  ഒരു കാട്ടിൽ സിംഹത്തേക്കാൾ  ശക്തിമത്തായ,  ബുദ്ധിശാലികളായ ജീവികൾ വസിക്കുന്നുണ്ട്. എന്നിട്ടും സിംഹം  കാട്ടിലെ രാജാവായി വാഴ്ത്തപ്പെടുന്നു. സിംഹം  എപ്പോഴും തന്റെ ആത്മവിശ്വാസത്തിലും, പോരാടാനുള്ള കഴിവിലും ഉറച്ചു വിശ്വസിച്ച് മുന്നോട്ടു പോകുന്നു. അതുകൊണ്ടു തന്നെയാണ് സിംഹം  കാട്ടിലെ രാജാവായി വിലസുന്നത്. എന്നാൽ കാട്ടിലെ  മറ്റു ജീവികൾ സ്വയം കഴിവില്ലാത്തവരായി  ചിന്തിക്കുന്നത് കൊണ്ടും സിംഹത്തോട് പോരാടി ജയിക്കാൻ കഴിയില്ല എന്ന ചിന്താഗതി കൊണ്ടും സിംഹത്തിന് മുന്നിൽ അവർ തോറ്റു പോകുന്നു. ഓർമ്മ വയ്ക്കുക; നിങ്ങൾക്ക് നിങ്ങൾ ചെയ്യുന്ന ജോലിയിൽ സിംഹത്തെ പോലെ ഒരു മനോഭാവം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ ഈ ലോകത്തിലെ ഒരു ശക്തിക്കും നിങ്ങളെ പരാജയപ്പെടുത്താൻ ആവില്ല. നിങ്ങളെ ഒരിക്കലും തോൽപ്പിക്കാനുമാകില്ല. സിംഹത്തെ പോലെ നിങ്ങൾക്ക് ജീവിക്കണമെങ്കിൽ ആദ്യം നിങ്ങൾ സിംഹത്തെ പോലെ  ചിന്തിക്കാൻ പഠിക്കുക,  സിംഹത്തെ പോലെ ലീഡർ ആകാൻ പഠിക്കൂ.  സിംഹം കാട്ടിലെ രാജാവാണെന്ന് സ്വയം പ്രഖ്യാപിക്കുന്നത് കൊണ്ടാണ് സിംഹം  രാജാവായി നിലനിൽക്കുന്നത്. സിംഹം ഓരോ നിമിഷത്തിലും,  ഓരോ പോരാട്ടത്തിലും താൻ കാട്ടിലെ രാജാവാണെന്ന് കരുതുന്നുണ്ട്. സിംഹം എപ്പോൾ ആ മനോഭാവം മാറ്റുവാൻ  ശ്രമിക്കുന്നുവോ അന്ന് തൊട്ട് സിംഹം കാട്ടിലെ രാജാവല്ലാതാകും.





നിങ്ങൾ ഉണരുന്നത് തൊട്ട് ഉറങ്ങുന്നത് വരെ നിങ്ങൾ നിങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനനുസരിച്ചിരിക്കും നിങ്ങളുടെ വിജയവും. നിങ്ങൾക്ക് മുന്നിൽ വരുന്ന പ്രശ്നങ്ങളെ നിങ്ങൾ പോരാടി തോൽപ്പിക്കുമോ? അതോ അതിനു മുന്നിൽ കീഴടങ്ങുമോ? സ്വന്തം കഴിവിൽ വിശ്വാസം ഉള്ള  വ്യക്തികൾ പ്രതികൂല സാഹചര്യങ്ങളിൽ രണ്ടടി പുറകോട്ട് എടുത്ത് വെക്കാൻ മടിക്കാത്തവരാണ്.  കാരണം അവർക്ക് നന്നായി അറിയാം. അനുകൂല സാഹചര്യം സംജാതമാകുമ്പോൾ  അവർക്ക് ആരെക്കാളും  വേഗത്തിൽ മുന്നോട്ടു കുതിക്കാൻ കഴിയുമെന്ന്. സിംഹം വേട്ടയാടുന്നത് വിശപ്പടക്കാൻ  വേണ്ടി മാത്രമല്ല.  സിംഹം വേട്ടയാടുന്നതിൽ ആനന്ദം കണ്ടെത്തുന്നുണ്ട്.  അതുകൊണ്ടാണ് മറ്റൊരു മൃഗം വേട്ടയാടിയ ഭക്ഷണം സിംഹം  കഴിക്കാത്തത്.  ഇത് നിങ്ങളുടെ കാര്യത്തിലും  അർത്ഥവത്താണ്.  നിങ്ങൾ ചെയ്യുന്ന ജോലിയിൽ  നിങ്ങൾക്ക് ആനന്ദം കണ്ടെത്താൻ കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾ വിജയിക്കും.  നിങ്ങളെല്ലാവരും പണത്തിനു പുറകെയും പ്രശസ്തിക്കും പുറകെയും  പായുന്നവരാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഇവ രണ്ടും അപ്രാപ്യമാകുന്നത്.എന്നാൽ  ഇഷ്ടമുള്ള ജോലിക്കു പുറകെ  നിങ്ങൾ സഞ്ചരിച്ചു നോക്കൂ.  പണവും പ്രശസ്തിയും താനെ നിങ്ങളെ തേടി വന്നുകൊള്ളും.





കൂട്ടത്തോടെ ഇരയെ വേട്ടയാടി പിടിക്കുന്നത് നായ്ക്കളാണ്. സിംഹം ഒറ്റയ്ക്ക് ആണ് തൻറെ ഇരയെ വേട്ടയാടുന്നത്. അതിനാൽ  തന്നെ ഒറ്റയ്ക്ക് നടക്കാൻ ശ്രമിക്കുക.  ജനക്കൂട്ടത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിച്ചാൽ നിങ്ങൾ ആ ജനസാഗരത്തിൽ അലിഞ്ഞില്ലാതാവുക മാത്രമേ ഉണ്ടാകൂ.





സിംഹത്തിൽ  നിന്ന് നമുക്ക് പഠിക്കാനുള്ള മൂന്നു കാര്യങ്ങൾ.
1) എപ്പോഴും  സ്വന്തം കഴിവിൽ  വിശ്വസിച്ച് മുന്നോട്ടുപോകുക.





2) നിങ്ങളുടെ ജോലി ആനന്ദത്തോടെ ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ ആനന്ദം കണ്ടെത്താൻ കഴിയുന്നില്ല എങ്കിൽ പിന്നെ നിങ്ങളെ തേടി വിജയവും വരില്ല.





3) നിങ്ങളുടെ വിജയത്തിലേക്ക് ഒറ്റയ്ക്ക് നടക്കാൻ പഠിക്കുക..