Ticker

7/recent/ticker-posts

How to Think to Succeed


നിങ്ങളെ വെറുക്കുന്നവർ,  നിങ്ങളെ കളിയാക്കുന്നവർ അവർ  ആയിരിക്കണം നിങ്ങൾക്ക് മുന്നോട്ട് പോകുവാനുള്ള ഊർജ്ജം നൽകേണ്ടത്.  അവരുടെ പ്രവർത്തികളിൽ നിന്നായിരിക്കണം നിങ്ങൾ നിങ്ങൾക്ക് നേടിയെടുക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള ഊർജ്ജം സംഭരിക്കേണ്ടത്. നിങ്ങളെ അവർ നിരന്തരം കളിയാക്കി കൊണ്ടിരിക്കും. അതിനർത്ഥം നിങ്ങൾ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തോ ചെയ്യുന്നുണ്ട് എന്നാണ്. നിങ്ങളുടെ കാഴ്ചപ്പാടിൽ പൂർണ്ണമായും ശരിയായത്.





നിങ്ങളെയും കളിയാക്കുന്നതിൽ മറ്റുള്ളവർ അവരുടെ സമയം കളയുമ്പോൾ നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള പ്രയത്നതിനാണ് സമയം ചെലവഴിക്കേണ്ടത്. അവർ നിങ്ങളെ കളിയാക്കി കൊണ്ടിരിക്കട്ടെ. അവർ നിങ്ങളെക്കുറിച്ച് മോശം പറഞ്ഞു കൊണ്ടേയിരിക്കട്ടെ. അവർ അവരുടെ ആ ജോലി ചെയ്തു കൊണ്ടിരിക്കട്ടെ. നിങ്ങൾ അതൊന്നും ശ്രദ്ധിക്കാതെ നിങ്ങളുടെ ജോലി തുടർന്നു കൊണ്ടേയിരിക്കണം. നിങ്ങളെ കളിയാക്കുന്നവർ നിങ്ങളുടെ പ്രവർത്തികളെ മാത്രമല്ല; മറ്റുള്ള എല്ലാവരുടെയും പ്രവർത്തികളെ ശ്രദ്ധിക്കുന്നവരാണ്. എന്നാൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധിച്ചു മുന്നോട്ടു നീങ്ങുക.





നിങ്ങൾ അങ്ങനെ ചെയ്തു, ചെയ്തു  ഒരുനാൾ നിങ്ങളെ കളിയാക്കിയവർക്ക് പോലും എത്തിപ്പിടിക്കാൻ ആവാത്ത അത്ര ഉയരത്തിൽ നിങ്ങൾ ഓടിയെത്തിയിരിക്കും. അവരും നിങ്ങളും തമ്മിൽ അപ്പോൾ വലിയ അന്തരം വന്നിട്ടുണ്ടാകും. അവർ ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളായി മാറിയിട്ടുണ്ടാകും. നിങ്ങൾ ഈ ലോകം കീഴടക്കിയിട്ടും ഉണ്ടാകും. അപ്പോഴേക്കും നിങ്ങളെക്കുറിച്ച് അവർ പറഞ്ഞ ഓരോ വാക്കുകളും തെറ്റാണെന്ന് നിങ്ങൾ തെളിയിച്ചിട്ടുണ്ടാകും.  നിങ്ങളെ കളിയാക്കുന്നവർ, നിങ്ങളെക്കുറിച്ച് മോശം പറയുന്നവർ; ചിന്തിക്കുന്നത് അങ്ങനെ ചെയ്യുന്നതിലൂടെ അവർക്ക് നിങ്ങളെ പരാജയപ്പെടുത്താം എന്നാണ്. അത് അവരുടെ തെറ്റിദ്ധാരണയാണെന്ന് ഒരിക്കലും അവർ മനസ്സിലാക്കുന്നില്ല.





നിങ്ങളുടെ ഓരോ ചുവടുകളും, ഓരോ വാക്കുകളും നിങ്ങളെ കളിയാക്കിയവരുടെ ഉറക്കം കെടുത്തും. കാരണം അവരുടെ കളിയാക്കലുകൾ ആണ് നിങ്ങളെ വിജയത്തിൽ എത്തിച്ചത്. നിങ്ങൾ ഇതുവരെയും അതിനു ശ്രമിച്ചു തുടങ്ങിയിട്ടില്ലെങ്കിൽ ഇപ്പോൾ തൊട്ട് ആരംഭിച്ചു കൊള്ളൂ. അതിന് നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളെ ഒന്നിനും കൊള്ളാത്തവരായി കാണുന്ന ഓരോ വ്യക്തിക്കും നിങ്ങൾ മറുപടി കൊടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളെ കളിയാക്കുന്നവർക്ക്, നിങ്ങളെക്കുറിച്ച് മോശം പറയുന്നവർക്ക് നിങ്ങളുടെ വിജയത്തിലൂടെ  മറുപടി കൊടുക്കേണ്ടത് അനിവാര്യമാണ്. നിങ്ങൾ വലിയ ലക്ഷ്യങ്ങളും തേടി യാത്ര തിരിക്കുമ്പോൾ നിങ്ങളെ കളിയാക്കുന്നവർ നിങ്ങൾക്ക് പുറകെ തന്നെ യാത്ര ചെയ്യുന്നുണ്ടാകും. നിങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ മുള്ളുകൾ വിതറാൻ അവർ നിങ്ങൾക്ക് പുറകിലും മുന്നിലും ഉണ്ടാവുക തന്നെ ചെയ്യും. അവർ വിതറിയ മുള്ളുകൾ ചവിട്ടിയുള്ള വേദനയിൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കുമ്പോൾ അവർ തനിയെ അപ്രത്യക്ഷമാകുന്നത് കാണാം. ആ സമയം നിങ്ങളെ കളിയാക്കിയവർ സ്വയം പരിഹാസപാത്രമായി തീർന്നിട്ടുണ്ടാകും. ആ നിമിഷം നിങ്ങളെ കളിയാക്കിയവരുടെ കൈവശം ഒന്നുമുണ്ടാകില്ല. എന്നാൽ നിങ്ങളുടെ കൈവശം നിങ്ങൾ ആഗ്രഹിച്ച ലക്ഷ്യം നിങ്ങൾ നേടിയെടുത്തിട്ടുണ്ടാകും. അതിനാൽ തന്നെ നിങ്ങളെ കളിയാക്കുന്നവരെ, നിങ്ങളെക്കുറിച്ച് മോശം പറയുന്നവരെ എല്ലാം നിങ്ങളുടെ വിജയത്തിലേക്കുള്ള ഊർജ്ജമാക്കി മാറ്റുക. എങ്കിൽ തീർച്ചയായും ഒരുനാൾ നിങ്ങൾ വിജയത്തിൻറെ കൊടുമുടി ചവിട്ടി കയറിയിരിക്കും.