Ticker

7/recent/ticker-posts

How to Achieve Success


നിങ്ങളുടെ ജീവിതം ഒരിക്കലും ഒരു റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനാവില്ല. നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാനായി സ്വയം എണീറ്റ് നിങ്ങൾ ഓടാൻ തയ്യാറാകേണ്ടതുണ്ട്. ഒരിക്കലും മറ്റുള്ളവരുടെ വാക്കുകൾ കേട്ട് നിങ്ങൾ നിങ്ങളുടെ യാത്രയിൽ നിന്ന് പിന്തിരിഞ്ഞ് നടക്കരുത്. കാരണം വിജയം എന്നത് ഒരിക്കലും പിന്തിരിഞ്ഞു നടക്കുന്നവർക്കുള്ളതല്ല. പകരം മുന്നോട്ടു പോകുന്നവർക്കുള്ളതാണ്. ആരാണോ സ്വന്തം കഴിവുകളിൽ വിശ്വസിച്ച് മുന്നോട്ടുപോകുന്നത് അവർക്കുള്ളതാണ് ഏതൊരു വിജയവും.





ഈ ലോകത്തിലെ മിക്കവരും ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളെ ഭയക്കുന്നവരാണ്. എന്നാൽ നിങ്ങൾ ഒരിക്കലും ആ സംഘർഷങ്ങളെ ഭയക്കരുത്. കാരണം സംഘർഷങ്ങളെ ഭയനാൽ നിങ്ങൾക്ക് ഒരിക്കലും മുന്നോട്ടു പോകാനാകില്ല. അതിനാൽ തന്നെ ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളെ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ടു പോകുവാൻ ശ്രമിക്കൂ. ഈ ലോകത്ത് പ്രകൃതിയുടെ നിയമമാണ് അത്. അവസാന നിമിഷം വരെ തന്റെ മുന്നിൽ വരുന്ന സംഘർഷങ്ങളെ പോരാടി തോൽപ്പിക്കുന്നവർക്കുള്ളതാണ് ഏതൊരു വിജയവും. ഈ ലോകത്തിലെ പരമമായ സത്യം എന്തെന്നാൽ ഇന്നത്തെ കഷ്ടപ്പാടുകളും, പ്രതിസന്ധികളും ആണ് നാളെ നിങ്ങളെ ശക്തനാക്കുന്നത്. നിങ്ങൾ മറ്റുള്ളവർ പറയുന്ന വാക്കുകളെ മനസ്സിൽ സൂക്ഷിക്കാൻ ശ്രമിച്ചാൽ എല്ലാ നിമിഷവും നിങ്ങൾക്ക് കരയാൻ മാത്രമേ സമയം കാണുകയുള്ളൂ. നിങ്ങൾ എപ്പോഴും നിങ്ങളുടെ ലക്ഷ്യത്തിലാണ് ഫോക്കസ് ചെയ്യേണ്ടത്. അല്ലാതെ നിങ്ങളെക്കുറിച്ച് മറ്റുള്ളവർ എന്ത് പറയുന്നു എന്നതിലല്ല. നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ ഫോക്കസ് ചെയ്ത് മുന്നോട്ടുപോകൂ. അങ്ങനെ ചെയ്തു നിങ്ങൾ ഒരു നാൾ  വിജയകിരീടം ചൂടുമ്പോൾ നിങ്ങളെക്കുറിച്ച് മോശം പറഞ്ഞതോർത്ത്, നിങ്ങളെ നഷ്ടപ്പെടുത്തിയത് ഓർത്ത് മറ്റുള്ളവർ കരയുന്നുണ്ടാകും.





എപ്പോഴും നിങ്ങൾ നിങ്ങളുടെ കാഴ്ചപ്പാടുകളും, ചിന്താഗതികളും ആണ് മാറ്റേണ്ടത്. എപ്പോഴും നിങ്ങൾ  ഒറ്റയ്ക്കാണ്.  അല്ലെങ്കിൽ എല്ലാ നിമിഷവും നിങ്ങൾ ഒറ്റയ്ക്കാണ്. ജീവിതം പലപ്പോഴും ഒരു പേന പോലെയാണ്. അതിനാൽ തന്നെ പേനയിലെ മഷി തീരുന്നതിനു മുമ്പ് നിങ്ങൾ നിങ്ങളെ കുറിച്ച് മികച്ച ഒരു കഥ എഴുതിയിട്ടുണ്ടാകണം. ഭദ്രമായി സൂക്ഷിച്ചുവെച്ച വസ്തുക്കളും, ശ്രദ്ധയോടെ കേട്ട വാക്കുകളും എപ്പോഴെങ്കിലും നമുക്ക് ഉപകാരപ്പെടും. എപ്പോഴും ഒത്തൊരുമയോടെ മുന്നോട്ടുപോകുവാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് നിങ്ങൾ ഉദ്ദേശിച്ച ഉയരങ്ങളിൽ എത്തിപ്പെടാനാകൂ. ഇത് വ്യക്തമാക്കി തരാൻ ഇവിടെ ഞാൻ നിങ്ങൾക്ക് മുന്നിൽ ഒരു കഥ പറഞ്ഞു തരാം. ഒരിക്കൽ ഒരു വേടൻ പ്രാവുകളെ പിടിക്കാനായി വല വിരിച്ചു. ഒരു കൂട്ടം പ്രാവുകൾ ആ വലയിൽ വീഴുകയും ചെയ്തു. അപ്പോൾ അതിലൊരു പ്രാവ് പറഞ്ഞു. നമുക്ക് സകല ശക്തിയും എടുത്ത് കിഴക്കോട്ട് പറക്കാം എന്ന്. അങ്ങനെ പ്രാവുകൾ വലയോടുകൂടി കിഴക്കോട്ട് പറന്നു. വേടനു  നിരാശനായി മടങ്ങേണ്ടിയും വന്നു. എന്നാൽ പിന്നീട് ഒരു ദിവസം ഒരു കൂട്ടം പ്രാവുകൾ ആ വലയിൽ  കുടുങ്ങിയപ്പോൾ അതിലൊരു പ്രാവ് പറഞ്ഞു നമുക്ക് കിഴക്കോട്ട് പറക്കാം എന്ന്. എന്നാൽ മറ്റൊരു പ്രാവ് പറഞ്ഞു നമുക്ക് പടിഞ്ഞാറോട്ട് പറക്കാം എന്ന്. എന്നാൽ മറ്റൊരു പ്രാവ്  പറഞ്ഞു ഞാൻ വടക്കോട്ടാണ് പറക്കുന്നത് എന്ന്.  പ്രാവുകൾ എല്ലാം അവരവരുടേതായ ദിശയിലേക്ക് പറക്കാൻ ശ്രമിച്ചു എങ്കിലും എവിടെയും എത്തിയില്ല. വേടന്റെ  ആ വലയിൽ പിടഞ്ഞ് മരിക്കാനായിരുന്നു ആ പ്രാവുകളുടെ  വിധി. അടിയുറച്ച വിശ്വാസത്തോടെ മുന്നോട്ടു നീങ്ങിയാൽ ഏതൊരു ലക്ഷ്യവും നിങ്ങൾക്ക് നേടിയെടുക്കാം എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാൻ ഈ കഥ ഇവിടെ വിവരിച്ചത്.





സമയത്തിനനുസരിച്ച് ഈ ലോകത്ത് എല്ലാം മാറിമറിയും. നിങ്ങൾക്കൊപ്പം ഉള്ള കൂട്ടുകാർ മാറി മറിയും. ബന്ധങ്ങൾ മാറി മറിയും. നിങ്ങളുടെ സാഹചര്യങ്ങൾ മാറി മറിയും. ഓർമ്മ വയ്ക്കുക സമയം എന്നത് എല്ലായിപ്പോഴും ഒരുപോലെ ആയിരിക്കില്ല. നിങ്ങളുടെ ജീവിതത്തിൽ മോശമായിരുന്ന ഒന്ന് എപ്പോൾ നിങ്ങളിൽ നന്മയായി ഭവിക്കും എന്ന് ഒരിക്കലും പറയാൻ ആകില്ല.





നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.






  • നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത് എന്തുമായിക്കൊള്ളട്ടെ അത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്. ഇപ്പോൾ നിങ്ങൾക്ക് അതിൽ ഒരുപാട് വിഷമം തോന്നുന്നുണ്ടാകാം. എന്നാൽ പിന്നീട് ഒരിക്കൽ നിങ്ങൾക്ക് ബോധ്യപ്പെടും അന്ന് സംഭവിച്ചതൊക്കെയും നിങ്ങളുടെ നല്ലതിന് വേണ്ടിയായിരുന്നു എന്ന്.




  • ജീവിതത്തിൽ മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സന്തോഷത്തെ ഉപേക്ഷിക്കേണ്ടി വന്നാൽ ഒരിക്കലും നിരാശപ്പെടരുത്.






  • നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം അലട്ടുന്നുണ്ടെങ്കിൽ അതിനെ ശരിയാക്കി എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ. അതല്ലാതെ ആ പ്രശ്നത്തെക്കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരുന്നാൽ നിങ്ങൾ ജീവിതത്തിൽ ഒന്നും ചെയ്യാൻ പോകുന്നില്ല.






  • നിങ്ങളുടെ ജീവിതത്തിൽ ചിലതൊക്കെ ശരിയല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ ധൈര്യത്തോടെ മുന്നിട്ടിറങ്ങി അതിനെ ശരിയാക്കാൻ ശ്രമിക്കൂ.






  • ഞാൻ ആദ്യം പറഞ്ഞതുപോലെ ജീവിതത്തെ ഒരിക്കലും നിങ്ങൾക്ക് ഒരു റിമോട്ട് പോലെ നിയന്ത്രിക്കാൻ ആവില്ല. അതിനായി നിങ്ങൾ ഉണർന്നു പ്രവർത്തിക്കുക തന്നെ വേണം. മുന്നോട്ടു പോവുക തന്നെ വേണം. പ്രതിസന്ധികളെ മറികടക്കുക തന്നെ വേണം..