സ്വപ്നം എന്നത് ഒരിക്കലും നിങ്ങളുടെ കഴിവുകളെ ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. മറിച്ച് നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാണിക്കാനുള്ള അവസരം നൽകുന്ന ഒന്നാണ് നിങ്ങളുടെ സ്വപ്നം. ഈ ലോകത്തിലെ 100% ജനങ്ങളിൽ 70% ജനങ്ങൾ അവരുടെ ജീവിതത്തിൽ വളരെ സന്തോഷവാന്മാരാണ്. അവർക്ക് യാതൊരുവിധ സ്വപ്നങ്ങളും ഉണ്ടാകില്ല. അവർ എങ്ങനെയാണോ അങ്ങനെ തന്നെ മുന്നോട്ടുപോകാൻ ആണ് ആഗ്രഹിക്കുന്നത്. 10% ജനങ്ങൾ സ്വപ്നം കാണുന്നുണ്ട്. പക്ഷേ അവരുടെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുന്നു. കാരണം അവർ വലിയ സ്വപ്നം കാണുന്നുണ്ട് എന്നത് ശരി തന്നെ. എന്നാൽ ആ സ്വപ്നം നേടിയെടുക്കാനായി അവർ ഒന്നും തന്നെ ചെയ്യുന്നില്ല. അവർ കുറച്ചു പരിശ്രമിക്കുന്നുണ്ടാകാം. എന്നാൽ ഒന്നോർക്കുക; ഇന്നത്തെ ലോകത്ത് കുറച്ചു പരിശ്രമിച്ചത് കൊണ്ട് നിങ്ങൾക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല. അതുകൊണ്ടാണ് പറയുന്നത് നിങ്ങൾ സ്വപ്നം കണ്ടോളൂ പക്ഷേ അത് നേടിയെടുക്കാനായിരിക്കണം. മറിച്ച് മറന്നു കളയാൻ ആയിരിക്കരുത്. ഇനി ബാക്കിയുള്ള 10% ആളുകളുടെ കാര്യം എടുക്കാം. അവർ സ്വപ്നം കാണുക മാത്രമല്ല; അത് നേടിയെടുക്കാനായി രാപകലുകൾ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്യുക കൂടി ചെയ്യുന്നുണ്ട്. ഒപ്പം അവർ അത് നേടിയെടുക്കുകയും ചെയ്യുന്നു.
നിങ്ങളുടെ സ്വപ്നം എത്ര വലുതാണെങ്കിലും അത് നേടിയെടുക്കാൻ കഴിയും. നിങ്ങൾക്ക് അതിനെ പിന്തുടരാൻ കഴിയുന്നുണ്ടെങ്കിൽ മാത്രം. സ്വപ്നം കാണുന്നത് ഒരിക്കലും ഒരു മോശം കാര്യമൊന്നുമല്ല. എന്നാൽ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആയി ഒരു പരിശ്രമവും നടത്താതിരിക്കുന്നത് വലിയ തെറ്റ് തന്നെയാണ്. കുറച്ചുപേർ സ്വപ്നം കാണുന്നു. കുറച്ചു വലിയ സ്വപ്നം കാണുന്നു. ഇത് രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്. കുറച്ചു പേർ വലിയ സ്വപ്നം മാത്രം വെറുതെ കണ്ടുകൊണ്ടിരിക്കുന്നു.എന്നാൽ കുറച്ചു പേർ ആ സ്വപ്നം സാക്ഷാത്കരിക്കാനായി പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. കുറച്ചു പേരാകട്ടെ സ്വപ്നവും കാണുന്നില്ല, പരിശ്രമിക്കുന്നുമില്ല. ഇത്തരക്കാർ ജീവിതകാലം മുഴുവൻ ഒന്നും നേടാതെ കാലം കഴിക്കുന്നു. പറഞ്ഞു വന്നത് ഇത്രമാത്രം നിങ്ങൾ സ്വപ്നം കാണുന്നു എങ്കിൽ അതു പോലും കാണാതിരിക്കുന്നവരെ അപേക്ഷിച്ച് നിങ്ങൾ എത്രയോ മുന്നിലാണ്.
നിങ്ങളുടെ ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സ്വപ്നം കാണുക. അത് നേടിയെടുക്കാനായി പരിശ്രമിക്കൂ. സ്വപ്നം എന്നത് ഒരിക്കലും നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നതല്ല. മറിച്ച് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതായിരിക്കണം ഓരോ സ്വപ്നവും. വലിയ സ്വപ്നങ്ങൾ, വലിയ പ്രതിസന്ധികളെ മറികടന്നു മാത്രമേ നമുക്ക് നേടിയെടുക്കാൻ കഴിയൂ. കുറച്ചു പേരുടെ ജീവിതം സ്വപ്നം കണ്ടു മാത്രം കഴിഞ്ഞു പോകുന്നു. അവരുടെ ഒരു സ്വപ്നവും യാഥാർത്ഥ്യമാകാൻ പോകുന്നില്ല. അവർ സ്വപ്നം കണ്ട് കാലം കഴിക്കുന്നു. അവർ ജീവിതത്തിൽ ഒന്നും നേടിയെടുക്കില്ല.
എന്നാൽ നിങ്ങൾ ഒരിക്കലും അവരെപ്പോലെ ആകാൻ പരിശ്രമിക്കരുത്. അതുകൊണ്ടു തന്നെ നിങ്ങളുടെ സ്വപ്നത്തെ നിങ്ങളുടെ ഓരോ ശ്വാസത്തിലും നിറയ്ക്കൂ. എന്നിട്ട് മുന്നോട്ടുപോകൂ. എത്ര വലിയ സ്വപ്നവും നിങ്ങൾക്ക് അരികിൽ എത്തിച്ചേർന്നിരിക്കും.