നിങ്ങളുടെ ആശയങ്ങൾക്ക് മൂല്യം കൽപ്പിക്കുന്നവരോടൊപ്പം മാത്രം സമയം ചെലവഴിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സമയം വളരെ വിലപ്പെട്ടതാണ്. നിങ്ങളുടെ ഉള്ളിലെ കുറവുകളെ കാണാതെ നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ കുറവുകൾ തേടിയിറങ്ങുന്നത്. നിങ്ങൾക്കറിയാമോ ഏറ്റവും വലിയ ഭ്രാന്ത് എന്താണെന്ന്?.. ഭ്രാന്തന്മാരുടെ ലോകത്ത് വിവേകത്തോടെ പെരുമാറുക എന്നതാണ് ഏറ്റവും വലിയ ഭ്രാന്ത്. ഓർമ്മ വയ്ക്കുക നിങ്ങളുടെ പ്രശ്നങ്ങളെ നിങ്ങൾ ഒറ്റയ്ക്ക് തന്നെ പോരാടി തോൽപ്പിക്കണം. നിങ്ങൾക്ക് ഉപദേശം നൽകാനായി എല്ലാവരും ഉണ്ടാകും. എന്നാൽ ഒപ്പം നിൽക്കാനായി ഒരാൾ പോലും ഉണ്ടാവില്ല.
നിങ്ങൾക്ക് അറിയാമോ നിങ്ങളുടെ കഷ്ടകാലം മാറ്റിയെടുക്കാനുള്ള വഴി? അതിനുള്ള വഴി നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ മാറ്റം കൊണ്ടുവരുക എന്നതാണ്. ആദ്യം നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് സഞ്ചരിക്കാൻ ശ്രമിക്കുക. വാച്ചിലെ സൂചി അതിൻറെ ഇഷ്ടത്തിനാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ ആ സമയത്തെയും എല്ലാവരും ബഹുമാനിക്കുന്നു. നിങ്ങളും നിങ്ങളുടെ ഇഷ്ടത്തിന് പുറകെ സഞ്ചരിക്കാൻ തുടങ്ങിയാൽ ഒരുനാൾ ഈ ലോകവും നിങ്ങളെ ബഹുമാനിച്ചു തുടങ്ങും. ഇന്നത്തെ ലോകത്ത് പണമുണ്ടെങ്കിൽ എല്ലാവരും നിങ്ങളോടൊപ്പം ഉണ്ടാകും. അതല്ലെങ്കിൽ ഒരാൾ പോലും തിരിഞ്ഞുനോക്കാൻ ഉണ്ടാകില്ല. അതുകൊണ്ടാണ് പറയുന്നത് നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ശ്രദ്ധിക്കുക. നിങ്ങളുടെ വിജയത്തിനായി പരിശ്രമിക്കൂ. മറ്റുള്ളവരെക്കുറിച്ച് നിങ്ങൾ ഒരിക്കലും ചിന്തിക്കരുത്. മറ്റുള്ളവർ സത്യത്തെ പോലും നുണയായി കരുതുന്നവരാണ്. ജീവിതത്തിൽ പുതിയ ആളുകൾ കടന്നു വരുമ്പോൾ പഴയ ആളുകളെ മറ്റുള്ളവർ പതിയെ മറക്കുകയാണ് പതിവ്.
ശരിയും തെറ്റും തമ്മിലുള്ള യുദ്ധമാണ് ജീവിതം. നിങ്ങൾ എപ്പോൾ ശരിയായിരുന്നു എന്ന് ഒരാളും ഓർക്കുക പോലുമില്ല. എന്നാൽ നിങ്ങളുടെ തെറ്റുകൾ എല്ലാവരും എപ്പോഴും ഓർത്തുകൊണ്ടിരിക്കും. എപ്പോഴും ഓർമ്മ വയ്ക്കുക; നിങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം നിങ്ങളെ കുറ്റം പറയുന്നവർ നിങ്ങൾക്ക് ചുറ്റിൽ ഉണ്ടാവുക തന്നെ ചെയ്യും. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് നല്ലത് പറയുക എപ്പോഴും നിങ്ങളുടെ മരണത്തിന് ശേഷമായിരിക്കും. അവസാനമായി ഒന്നുമാത്രം എപ്പോഴും നിങ്ങൾ നിങ്ങളുടെ ജീവിതത്തെ വെള്ളം പോലെ മനോഹരമായി ഒഴുകാൻ ശ്രമിക്കുക. കല്ലായി ഒരിക്കലും നിർമ്മിച്ചു എടുക്കരുത് മറ്റുള്ളവരുടെ വഴിക്ക് തടസ്സമായി ഒരിക്കലും നിൽക്കരുത്.