നിങ്ങൾക്കറിയാമോ ജീവിതത്തിൽ നിങ്ങൾ ദരിദ്രരായിരിക്കാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന്? അറിഞ്ഞോ, അറിയാതെയോ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന ചില കാര്യങ്ങളാണ് നിങ്ങളെ എല്ലായ്പ്പോഴും ദരിദ്രരായി നിലനിർത്തുന്നത്. അങ്ങനെ ഉള്ള കുറച്ച് കാര്യങ്ങളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
1) എല്ലാ കാര്യങ്ങളെയും വൈകാരികമായി നോക്കിക്കാണുന്നത്.
നിങ്ങൾ ചിലരെ കണ്ടിട്ടില്ലേ; ചെറിയ കാര്യങ്ങളെ പോലും വളരെ വൈകാരികമായി നോക്കി കാണുന്ന ചില വ്യക്തികളെ. ഇത്തരക്കാർക്ക് ജീവിതത്തിൽ ഒട്ടനവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. ആരെങ്കിലും അവർ ചെയ്ത കാര്യത്തെ അഭിനന്ദിക്കുകയാണെങ്കിൽ അവർ വളരെ സന്തോഷിക്കും. എന്നാൽ എന്തെങ്കിലും ചെറിയ മോശം കാര്യങ്ങൾ സംഭവിക്കുമ്പോൾ ഇത്തരക്കാർ വളരെ ദുഃഖിക്കുകയും ചെയ്യും. വളരെയധികം വൈകാരികമായി കാര്യങ്ങളെ നോക്കിക്കാണുന്നതു കൊണ്ടു തന്നെ ഇത്തരക്കാർ പകുതിയിൽ അധികവും വിഷമത്തിലും ആയിരിക്കും. അവരുടെ വികാരങ്ങളെ മറ്റുള്ളവർ പരിഗണിക്കാതെ വരുമ്പോൾ ഇത്തരക്കാർ വളരെ പെട്ടെന്ന് തന്നെ ദേഷ്യപ്പെടുന്നത് കാണാം. അവരുടെ ഇത്തരം പ്രവർത്തികൾ മൂലം അവരുടെ കൈവശമുള്ള മികച്ച എനർജിയാണ് വെറുതെ നഷ്ടപ്പെട്ടു പോകുന്നത്.ആ എനർജി അവർ ഗുണപ്രദമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചാൽ അവർക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയും. തൻറെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള ഒരാൾക്ക് മാത്രമേ വിജയത്തിൽ എത്തിച്ചേരാനും കഴിയൂ. വികാരങ്ങൾക്ക് അടിമപ്പെട്ടിട്ടുള്ളവരുടെ മറ്റൊരു സ്വഭാവമാണ് മൊബൈൽ ഫോണിൽ മണിക്കൂറുകളോളം മറ്റൊരാളുമായി സംസാരിക്കുക എന്നത്. ഈ പ്രവർത്തിയും അവരുടെ കൈവശമുള്ള വിലയേറിയ സമയത്തെ നഷ്ടപ്പെടുത്തുന്നു. സമയത്തെ നഷ്ടപ്പെടുത്തി കളയുന്നവർ ജീവിതത്തിൽ ഒരിക്കലും വിജയിക്കാൻ പോകുന്നില്ല. അവർ ഒരിക്കലും ധനികനാവുകയുമില്ല. അതിനാൽ തന്നെ നിങ്ങളുടെ കൈവശമുള്ള സമയത്തെ നിങ്ങളുടെ വിജയത്തിനായി ഉപയോഗിക്കാൻ പഠിക്കൂ. അതല്ലാതെ അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിച്ച് നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കാതിരിക്കുക.
2)മടി
മടിപിടിച്ചിരിക്കുന്നത് ഒരു മോശം കാര്യമാണെന്ന് എല്ലാവർക്കും അറിയാം. മടിയില്ലാത്തവർ ഈ ലോകത്ത് വളരെ ചുരുക്കവും ആയിരിക്കും. എന്നാൽ മണിക്കൂറുകളോളം മടി പിടിച്ചിരിക്കുന്നവർ ജീവിതത്തിൽ ഒന്നുമാകാൻ പോകുന്നില്ല. എന്നാൽ മടി പിടിച്ചിരിക്കാതെ തൻറെ നേട്ടങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്നവരുടെ ജീവിതം ഒരു കാലഘട്ടത്തിനപ്പുറം മനോഹരവും ആയിരിക്കും.
3) ശരിയായ വഴി കാണിച്ചു തരാൻ ഉള്ളവരുടെ അഭാവം.
നമ്മൾ ചെറുപ്പം ആയിരുന്നപ്പോൾ നമ്മളെ നേർവഴിക്ക് നടത്താൻ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവർ നമ്മളെ കൃത്യസമയത്ത് വിളിച്ചുണർത്തിയിരുന്നു. ജീവിതത്തിന് ഒരു കൃത്യനിഷ്ഠ ഉണ്ടായിരുന്നു. നിങ്ങൾ വലുതായതോടെ നിങ്ങളിൽ നിന്ന് ആ കൃത്യനിഷ്ഠയും അകന്നു പോയി. നിങ്ങളെ നിയന്ത്രിക്കാൻ ആരും ഇല്ലാതായതോടെ നിങ്ങൾ ബ്രേക്ക് ഇല്ലാത്ത വാഹനം പോലെയായി. നിങ്ങളെ നിയന്ത്രിക്കാൻ; നിങ്ങളുടെ തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചു തരാൻ ഒരാൾ കൂടെയില്ലെങ്കിൽ തീർച്ചയായും നിങ്ങൾ പരാജയപ്പെടും.
4)കൃത്യമായ പ്ലാനിങ്
കൃത്യമായ പ്ലാനിങോടെ നിങ്ങൾ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ വിജയിക്കും. കാരണം നിങ്ങൾക്ക് ആ കാര്യം എങ്ങനെ ചെയ്തു തീർക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ഉണ്ടായിരിക്കും. അത് നിങ്ങളെ വിജയത്തിൽ എത്തിക്കുകയും ചെയ്യും. ഈ ലോകത്ത് വിജയിച്ച, ധനികരായ എല്ലാവർക്കും വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവർ വിജയിച്ചത്.
5) സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ.
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നിങ്ങൾക്ക് ഇല്ലായെങ്കിൽ ഒരിക്കലും നിങ്ങൾ ധനികനാകാൻ പോകുന്നില്ല. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് വേണം നിങ്ങൾ ചെലവ് ചെയ്യാൻ. 500 രൂപ വരുമാനം ഉള്ള ഒരാൾ 1000 രൂപയുടെ ചെലവ് ചെയ്താൽ തീർച്ചയായും അയാൾ ജീവിതത്തിൽ പരാജയപ്പെടും.
6) നിക്ഷേപം
പണത്തെ സേവ് ചെയ്തു വെച്ചതു കൊണ്ട് മാത്രം ഈ ലോകത്ത് ഒരാളും ധനികനാവാൻ പോകുന്നില്ല. പണം പണത്തെ കൊണ്ടുവന്നു തരണം. അതിനു നിങ്ങൾ നിക്ഷേപം നടത്താൻ തയ്യാറാവുക തന്നെ വേണം.
ഇത്തരത്തിൽ ഒട്ടനവധി ഘടകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട് നിങ്ങളെ ദരിദ്രരായ് നിലനിർത്തുന്നതിൽ. ആ ഘടകങ്ങൾ ഏതൊക്കെ ആണ് എന്ന് മനസിലാക്കി ആ മായിക വലയത്തിൽ നിന്ന് നിങ്ങൾ പുറത്തു കടന്നേ മതിയാകൂ. നിങ്ങൾ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു വിശകലനം നടത്തൂ; അടുത്ത അഞ്ചു വർഷത്തിൽ ഞാൻ ഇവിടെ എത്തി നിൽക്കണമെന്ന്. അതിനനുസരിച്ച് ഇന്ന് നിങ്ങൾ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കൂ. തീർച്ചയായും നിങ്ങൾ വിജയിക്കും.