Ticker

7/recent/ticker-posts

Main Causes of Failure


ഞാൻ എൻറെ സ്വപ്നം ഒരു ദിവസം നേടിയെടുക്കും. ഒരു ദിവസം ഞാൻ ബിസിനസ് ആരംഭിക്കും. ഒരു ദിവസം ഞാൻ ഈ ലോകം മുഴുവൻ സഞ്ചരിക്കും. ഞാൻ ഒരു ദിവസം എൻറെ തടി എല്ലാം കുറച്ച് ഫിറ്റ്നസ് ഉള്ള ബോഡി ആക്കി മാറ്റും. ഒരു ദിവസം, രണ്ട് ദിവസം, മൂന്നു ദിവസം, ഒരു മാസം, ഒരു വർഷം. ഇങ്ങനെ പ്രതീക്ഷിച്ചിരുന്ന്  കാലം കടന്നു പോകും. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന ആ ഒരു ദിവസം ഒരിക്കലും നിങ്ങളിലേക്ക് വന്നു ചേരില്ല. നിങ്ങളുടെ മുന്നിലുള്ള ഈ നിമിഷത്തിൽ ഈ സെക്കൻഡിൽ അതിനു വേണ്ടി നിങ്ങൾ മൈതാനത്ത് ഇറങ്ങിയേ മതിയാകൂ. നിങ്ങൾക്ക് ചുറ്റുമുള്ള കൺഫേർട്ട് സോണിൽ നിന്ന് നിങ്ങൾ പുറത്ത് കടന്നേ മതിയാകൂ.





ഏത് ദിവസമാണോ നിങ്ങൾ നിങ്ങളുടെ സ്വപ്നം നേടിയെടുക്കാനായി ഇറങ്ങിത്തിരിക്കുന്നത് അന്നു മുതൽ നിങ്ങളുടെ സ്വപ്നവും നിങ്ങളിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കും. നമ്മളെല്ലാവരും ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് പതിവ്. ലക്ഷ്യങ്ങൾ നേടിയെടുക്കാനായി ഉറച്ച മനസ്സോടെ ഇറങ്ങിത്തിരിക്കാൻ ഒരാളും മെനക്കെടാറില്ല. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ആ ഒരു ദിവസത്തെ തെരഞ്ഞെടുക്കു. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള യാത്ര തിരിക്കാനായ്. ഇംഗ്ലീഷിൽ ഒരു പഴമൊഴി ഉണ്ട് "One day and Day one'. ഒന്നുകിൽ ഒരു ദിവസം നിങ്ങൾ എല്ലാം ചെയ്യും. അതും പ്രതീക്ഷിച്ച് നിങ്ങൾ  ഇരുന്നു കൊള്ളൂ. അല്ലെങ്കിൽ ഈ നിമിഷത്തെ നിങ്ങളുടെ ആ ഒരു ദിവസമാക്കി മാറ്റൂ. ഈ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള യാത്ര തിരിക്കൂ.  ഈ നിമിഷം നിങ്ങളുടെ വരാൻ പോകുന്ന നാളുകളെയും മാറ്റിമറിക്കും.
നിങ്ങൾക്ക് ധനികരെ പോലെ ജീവിക്കണമെങ്കിൽ നിങ്ങൾ ധനികരായേ  മതിയാകൂ.  നിങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കണമെങ്കിൽ നിങ്ങൾ മികച്ച ക്രിക്കറ്ററായേ  മതിയാകൂ. നിങ്ങൾ നിങ്ങളുടെ തടി കുറയ്ക്കണമെങ്കിൽ വ്യായാമം ചെയ്യാൻ തയ്യാറായേ മതിയാകൂ. നിങ്ങൾക്ക് പരീക്ഷയിൽ ഒന്നാമൻ ആകണമെങ്കിൽ നിങ്ങൾ പൂർണ്ണ ഫോക്കസോടെ പഠിക്കാൻ തയ്യാറാകണം. നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നത് ഒരിക്കലും പ്രധാനപ്പെട്ടതല്ല. മറിച്ച് നിങ്ങൾ എന്തായി തീരാൻ പരിശ്രമിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് അതിനായി ഇന്ന് തയ്യാറെടുത്തേ മതിയാകൂ. നാളെ നിങ്ങളത് ചെയ്യാൻ തയ്യാറാവുക തന്നെ വേണം. നാളെ എന്നത് ഒരിക്കലും നിങ്ങളിലേക്ക് എത്തിച്ചേരില്ല. അതൊരു ദിവാസ്വപ്നം മാത്രമാണ്.അതുകൊണ്ട് ഇന്ന് തന്നെ, ഈ നിമിഷം തന്നെ നിങ്ങൾ നിങ്ങളുടെ യാത്ര ആരംഭിച്ചേ  മതിയാകൂ. ഇത് നിങ്ങളുടെ സമയമാണ് ഇത് നിങ്ങളുടെ അവസരമാണ്. ഒന്നുകിൽ നിങ്ങൾ ഇവിടെ വിജയിക്കും. അല്ലെങ്കിൽ നിങ്ങൾ ഇവിടെ നശിക്കും..

ഓരോ ദിവസവും സൂര്യൻ അസ്തമിക്കുമ്പോൾ നിങ്ങൾക്ക് മുന്നിലുള്ള അവസരങ്ങൾ കൂടിയാണ് അസ്തമിക്കുന്നത്. ദിവസം അവസാനിക്കുന്നതോടെ അവസരങ്ങളും അവസാനിക്കും. ഒരിക്കലും നിങ്ങൾ നിങ്ങളുടെ വരാനിരിക്കുന്ന ദിവസങ്ങളെ ഇത്തരത്തിൽ നശിപ്പിച്ചു കളയരുത്. നിങ്ങൾക്ക് മുന്നിൽ ഒരുപാട് പ്രതിസന്ധികൾ വന്നു നിറയും. നിങ്ങൾ കാട്ടിൽ പോവുകയാണെങ്കിൽ സിംഹത്തിന്റെ മുന്നിൽ ചെന്ന് പെടാം.  വെള്ളത്തിനടിയിൽ പോവുകയാണെങ്കിൽ നിങ്ങൾക്ക് സ്രാവുകളെ നേരിടേണ്ടി വന്നേക്കാം. ഈ ഭൂമിയിൽ നിങ്ങൾക്ക് മനുഷ്യരെ മാത്രമേ നേരിടാനുള്ളൂ. പിന്നെ എന്തിനാണ് നിങ്ങൾ ഭയക്കുന്നത്. എത്ര കാലം നിങ്ങൾ നിങ്ങളെ തേടിവരുന്ന ആ ഒരു ദിവസത്തെയും കുറിച്ച് സംസാരിച്ചു മാത്രം ഇരിക്കും.

ഇന്ന് നിങ്ങൾ ആരംഭിക്കൂ.  വിജയത്തിൻറെ കൊടുമുടി കയറുന്നതിനുമുമ്പ് കഠിനാധ്വാനത്തിന്റെ കൊടുമുടി കയറാൻ ശീലിക്കൂ.  സ്വപ്നം കാണുന്നതിന് മുമ്പ് അത് നേടിയെടുക്കാൻ പരിശ്രമിക്കൂ. നിങ്ങളുടെ ആ ഒരു ദിവസത്തെ ഡേ വണ്ണിൽ കൺവേർട്ട് ചെയ്താൽ പിന്നെ ഒരാൾക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല. നിങ്ങൾക്ക് തീരുമാനിക്കാം.  One day or Day one. ഇവിടെ  നിങ്ങൾക്ക് തീരുമാനിക്കാം. ഭാവി നിങ്ങളുടേതാണ്.  തീരുമാനവും...


.