സുഹൃത്തേ നിങ്ങൾ നിങ്ങളുടെ കണ്ണുകളടച്ച് സ്വപ്നം കാണൂ. ഒരു വലിയ കൊട്ടാരം. ആ കൊട്ടാരത്തിന് പുറത്തു പത്തിലേറെ ആഡംബര കാറുകൾ നിരന്നു നിൽക്കുന്നു. ആ കൊട്ടാരത്തിന് മുകളിൽ ഒരു ഹെലികോപ്റ്ററും കാത്തു കിടക്കുന്നുണ്ട് നിങ്ങളെ. നിങ്ങൾ ഇനി ഒരിക്കലും ട്രാഫിക്ക് കുടുങ്ങില്ല. നിങ്ങൾ എവിടെ ചെന്നാലും അവിടെ ഉള്ളവരെല്ലാം നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങളോട് സംസാരിക്കാൻ മടിച്ചവർ പോലും ഇന്നു നിങ്ങൾക്കായ് കാത്തിരിക്കുന്നു. ഇനി നിങ്ങൾ നിങ്ങളുടെ കണ്ണുകൾ തുറന്നു കൊള്ളൂ. ഇതുവരെ ഞാൻ പറഞ്ഞതിൽ ഒന്നും നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയാത്തതായ് ഇല്ല.ഒരുപാട് പേർ നിങ്ങളെ അവഗണിച്ചിട്ടുണ്ടാകും, ഒരുപാട് പേർ നിങ്ങളെ ഉപേക്ഷിച്ചിട്ടുണ്ടാകും. അതിൽ ചിലർ നിങ്ങളുടെ ഹൃദയത്തിൽ വലിയ സ്ഥാനം ഉള്ളവർ ആയിരിക്കും. നിങ്ങളുടെ വിജയം കണ്ടു നിങ്ങളെ അവഗണിച്ചവർക്ക്, നിങ്ങളെ ഉപേക്ഷിച്ചവർക്ക് പശ്ചാതാപം ഉണ്ടാകണം. തെറ്റുപറ്റി എന്ന തോന്നൽ ഉണ്ടാകണം.
ഇന്നത്തെ ലോകത്തിൻറെ സത്യാവസ്ഥ എന്തെന്നാൽ നിങ്ങൾ പണമുണ്ടാക്കുക ബന്ധങ്ങൾ തനിയെ വന്നുകൊള്ളും. ഓർമ്മ വയ്ക്കുക എല്ലാവരുടെയും ജീവിതത്തിൽ മോശം കാലഘട്ടം ഉണ്ടാവുക തന്നെ ചെയ്യും. ആ കാലഘട്ടം ഏതൊരാളുടെയും ആത്മവിശ്വാസത്തെ തകർക്കുന്നതും ആയിരിക്കും. മോശം സമയത്ത് നിങ്ങളുടെ കൂടെയുള്ളവർ പോലും നിങ്ങളുടെ ശത്രുക്കളായി മാറും. കാരണം ഇന്നത്തെ ലോകത്ത് ആളുകൾ നിങ്ങളുടെ പദവിയും, പണവും നോക്കിയാണ് നിങ്ങളെ ആദരിക്കുന്നത്. ഇതു രണ്ടും നിങ്ങളുടെ കൈവശമില്ലായെങ്കിൽ നിങ്ങൾക്ക് പട്ടിയുടെ വില പോലും ലഭിക്കില്ല. ഓർമ്മ വെക്കുക ഇന്ന് നിങ്ങളെ അവഗണിച്ചവർ നാളെ നിങ്ങൾക്ക് വേണ്ടി കൈയ്യടിക്കണം. അത് സാധ്യമാകണമെങ്കിൽ കുറച്ചു കാലത്തേക്ക് നിങ്ങൾ അപ്രത്യക്ഷമാകണം. ഇന്ന് ജീവിതത്തിൽ നിങ്ങൾ ചിലത് ഉപേക്ഷിക്കാൻ തയ്യാറായാൽ നിങ്ങൾ സ്വപ്നം കണ്ടതെല്ലാം നിങ്ങൾക്ക് നേടി എടുക്കാം. അല്ലെങ്കിൽ അതും സ്വപ്നം കണ്ടു നിങ്ങൾക്ക് മരിക്കാം. എവിടെയോ വായിച്ചിട്ടുണ്ട് ഞാൻ അഞ്ചു വർഷം കൊണ്ട് നേടിയെടുക്കാവുന്ന കാര്യങ്ങൾ ഒരാൾ വിചാരിച്ചാൽ ആറുമാസം കൊണ്ട് നേടിയെടുക്കാമെന്ന്. പക്ഷേ ആ ആറു മാസം നിങ്ങൾ എല്ലാവരിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടി വരും. സുഹൃത്തുക്കൾക്കൊപ്പം ഉള്ള പാർട്ടികളിൽ നിന്ന്, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്ന്. മുഴുവനായും കട്ട് ഓഫ്. എന്തിലും നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നം മാത്രം കാണാൻ കഴിയണം.
എനിക്കറിയാം ഞാൻ ഈ പറയുന്നതെല്ലാം നിങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടു ആയിരിക്കുമെങ്കിലും ഒന്നോർക്കുക അതിനുശേഷമുള്ള നേട്ടം എന്നത് മനോഹരമായിരിക്കും. നിങ്ങളുടെ തീരുമാനങ്ങളിൽ ആണ് നിങ്ങളുടെ ഭാവി ഇരിക്കുന്നത്. നിങ്ങൾ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മാരുതിയിൽ യാത്ര ചെയ്യുമോ അതോ മെഴ്സിഡസ് യാത്ര ചെയ്യുമോ?. നിങ്ങൾ ജീവിതത്തിൽ എല്ലാം വിട്ടുകൊടുത്തുകൊണ്ട് ജീവിക്കുമോ അതോ നിങ്ങൾ ആഗ്രഹിച്ചത് നേടിയെടുത്ത് സന്തോഷമായി ജീവിക്കുമോ? തീരുമാനം നിങ്ങളുടെതാണ്. ജീവിതവും. ആലോചിച്ച് മാത്രം മുന്നേറുക...
