ഞാൻ എപ്പോഴെങ്കിലും മടിപിടിച്ച് ഇരിക്കുകയാണെങ്കിൽ എൻറെ പേഴ്സിലെ ഏറ്റവും മൂല്യമുള്ള നോട്ട് ഞാൻ കീറി കളയുകയാണ് പതിവ്. ഈ ശീലം മടി പിടിച്ചിരിക്കുന്നതിൽ നിന്നും വളരെ പെട്ടെന്ന് തന്നെ എന്നെ പിന്തിരിപ്പിച്ചു.മടി പിടിച്ചിരിക്കുന്നത് ഒഴിവാക്കാൻ ഞാൻ സ്വീകരിച്ച ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. തീർച്ചയായും ഇത് നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ.ജീവിതത്തിൽ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിൽ മടി പിടിച്ചിരിക്കുന്നുണ്ട്.
* മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുക
നിങ്ങൾ എപ്പോഴും ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ ഒരു മുൻഗണനാ ലിസ്റ്റ് തയ്യാറാക്കി വെക്കുക. ഓരോ ജോലിയും ചെയ്തുതീർക്കേണ്ട സമയവും അതിൽ കൃത്യമായി രേഖപ്പെടുത്തുക. നിങ്ങളുടെ കൈവശം ചെയ്തുതീർക്കാൻ ആയി ഒരുപാട് കാര്യങ്ങൾ ഉണ്ടാകുമ്പോൾ പല കാര്യങ്ങളും ചെയ്തു തീർക്കാൻ നിങ്ങൾ മറന്നു പോകും. പലപ്പോഴും നിങ്ങൾക്ക് ഓർമ്മ തന്നെ ഉണ്ടാകില്ല എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന്. അത് ഒഴിവാക്കാനായി നിങ്ങൾ ഉറങ്ങുന്നതിനു മുമ്പ് തന്നെ ചെയ്തുതീർക്കാനുള്ള ജോലികളുടെ ഒരു ടുഡു ലിസ്റ്റ് ഉണ്ടാകുക. രാവിലെ ഉണരുമ്പോൾ തന്നെ ആ ടുഡു ലിസ്റ്റ് നോക്കി നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.
* ചെയ്തു തീർക്കാനുള്ള ജോലികൾക്ക് എപ്പോഴും ഒരു ഡെഡ്ലൈൻ ഇടുക.
സർക്കാർ ഓഫീസുകളിൽ ഉള്ളതുപോലെ ചെയ്തു തീർക്കാനുള്ള ജോലികൾക്ക് യാതൊരു വിധ ഡെഡ്ലൈൻ ഇല്ലാതെ ജോലിയെടുക്കാൻ ശ്രമിക്കരുത്. അങ്ങനെ വന്നാൽ നിങ്ങൾക്ക് ജീവിതത്തിൽ ഒന്നും ചെയ്തു തീർക്കാൻ കഴിയില്ല. എപ്പോഴും ചെയ്തു തീർക്കാൻ ഉള്ള കാര്യങ്ങൾക്ക് കൃത്യവും വ്യക്തവും ആയ ഒരു ഡെഡ്ലൈൻ തീരുമാനിച്ചു ജോലി എടുക്കുക. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് തീരുമാനങ്ങൾ എടുത്തിരിക്കും. പക്ഷേ ആ തീരുമാനങ്ങൾ പലതും യാഥാർഥ്യമായിട്ടു പോലുമുണ്ടാകില്ല. അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇതാണ്. തീരുമാനങ്ങൾ എപ്പോൾ യാഥാർത്ഥ്യമാക്കണം എന്ന് നിങ്ങൾക്ക് പോലും അറിയില്ല. നിങ്ങൾ ഒച്ചിഴയും വേഗത്തിൽ അതിനു പുറകെ സഞ്ചരിക്കുന്നു.
*സെൽഫ് ഡിസിപ്ലിൻ കൊണ്ടുവരുക.
നിങ്ങൾക്ക് സെൽഫ് ഡിസിപ്ലിൻ ഇല്ലാ എങ്കിൽ ഒരിക്കലും ഒരുപാട് ദൂരം സഞ്ചരിക്കാനാവില്ല. പെട്രോൾ ഇല്ലാതെ വാഹനം മുന്നോട്ടു പോകില്ല എന്ന് പറയുന്നതുപോലെ.സെൽഫ് ഡിസിപ്ലിൻ ഇല്ലാതെ നിങ്ങൾക്ക് ഒരിക്കലും മുന്നോട്ട് സഞ്ചരിക്കാൻ കഴിയില്ല. മൂന്നു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ മടിയെ മാറ്റി നിങ്ങൾക്ക് നിങ്ങൾ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാനാകും.
നിങ്ങൾക്ക് സെൽഫ് ഡിസിപ്ലിൻ ഇല്ലാ എങ്കിൽ ഒരിക്കലും ഒരുപാട് ദൂരം സഞ്ചരിക്കാനാവില്ല. പെട്രോൾ ഇല്ലാതെ വാഹനം മുന്നോട്ടു പോകില്ല എന്ന് പറയുന്നതുപോലെ.സെൽഫ് ഡിസിപ്ലിൻ ഇല്ലാതെ നിങ്ങൾക്ക് ഒരിക്കലും മുന്നോട്ട് സഞ്ചരിക്കാൻ കഴിയില്ല. മൂന്നു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ മടിയെ മാറ്റി നിങ്ങൾക്ക് നിങ്ങൾ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരാനാകും.
