Ticker

7/recent/ticker-posts

മടിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം

 ജീവിതത്തെക്കുറിച്ച് പ്രശസ്തമായ ഒരു വാചകമുണ്ട് അത് ആരംഭിക്കുന്നത് ഇങ്ങനെയാണ്. "ജീവിതമെന്നത് സുന്ദരമായ ഒരുപാട് നിമിഷങ്ങളുടെ ഒത്തുചേരൽ ആണ്; അത് ആസ്വദിക്കാൻ കഴിയുന്നവർക്ക് മാത്രം". എത്രയോ അർത്ഥവത്തായ വാചകം അല്ലേ? ചിലർ രാപ്പകലുകൾ അധ്വാനിച്ച് തങ്ങളുടെ സ്വപ്നം നേടിയെടുക്കുന്നു. എന്നാൽ മറ്റു ചിലർ രാപ്പകലുകൾ അലസമായി നടന്നു തങ്ങളുടെ ജീവിതത്തെ നഷ്ടപ്പെടുത്തുന്നു. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഒരു ലക്ഷ്യവും ഇല്ല എന്നുണ്ടെങ്കിൽ ഒന്നു ഓർമവെച്ചു കൊള്ളൂ നിങ്ങൾ തീർച്ചയായും ആലസ്യത്തിലാണ്. കാരണം നിങ്ങളുടെ ജീവിതത്തിൽ എന്ന് നിങ്ങൾ ആ ലക്ഷ്യത്തെ കണ്ടെത്തുന്നുവോ അന്ന് മാത്രമേ നിങ്ങളിൽ നിന്ന് ആലസ്യം വിട്ടകലുകയുള്ളൂ. ഇന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് എന്തുകൊണ്ടാണ് ജനങ്ങൾ ആലസ്യത്തിൽ  ആയിരിക്കുന്നത് എന്നാണ്.  അതിൻറെ കാരണങ്ങളെക്കുറിച്ച് ആണ്. മടി പിടിച്ചിരിക്കുന്ന എല്ലാവർക്കുമറിയാം ആ മടി അവരുടെ ജീവിതത്തെ നശിപ്പിക്കുമെന്ന്. അത് നന്നായി അറിയാമായിരുന്നിട്ടും അവർ അതിനുള്ളിൽ തന്നെ കുടുങ്ങിക്കിടക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

What causes of laziness, Extreme laziness and lack of motivation,medicine for laziness

സ്വാമി വിവേകാനന്ദൻ ഒരിക്കൽ ഇങ്ങനെ  അഭിപ്രായപ്പെട്ടിട്ടുണ്ട് "ലക്ഷ്യമില്ലാത്ത ഒരു മനുഷ്യ ജീവിതമെന്നത് ഒരു മൃഗം അതിൻറെ ജീവിതം ജീവിച്ചു തീർക്കുന്നതിന്  സമമാണെന്ന്.  നിങ്ങൾക്ക് ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടെങ്കിൽ, നിങ്ങൾക്ക് ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരിക്കൽ പോലും നിങ്ങൾ അലസരായിരിക്കില്ല. നിങ്ങളെല്ലാവരും ഇപ്പോൾ വിചാരിക്കുന്നുണ്ടാകും എന്തുകൊണ്ടാണ് നമ്മൾ മടിയന്മാർ ആകുന്നത് എന്ന്. അതിന് ഒരൊറ്റ ഉത്തരമേയുള്ളൂ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ നേടിയെടുക്കാനായി മഹത്തരമായ ഒരു ലക്ഷ്യവും ഇല്ല എന്നതുതന്നെ. എന്ന് നിങ്ങൾ ആ ലക്ഷ്യത്തെ കണ്ടെത്തുന്നുവോ അന്ന്  നിങ്ങളിൽ നിന്ന് മടിയും വിട്ടകന്നു കൊള്ളും. 
മടിയുടെ രണ്ടാമത്തെ കാരണം എന്നത് അധ്വാനിക്കാതെ നിങ്ങളിലേക്ക് നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ വസ്തുക്കളും എത്തിച്ചേരുന്നതാണ്. തീർച്ചയായും അത് നിങ്ങളെ അലസരാക്കും.  അങ്ങനെയായാൽ നിങ്ങളുടെ തലച്ചോറ് ഒരിക്കലും അധ്വാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ഇല്ല.  ഇതിലൂടെ നിങ്ങൾ കൂടുതൽ കൂടുതൽ മടിയന്മാർ ആയിത്തീരും. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് ലഭിക്കാതിരുന്നാൽ അതും നിങ്ങളെ മടിയന്മാർ ആക്കിത്തീർക്കും. നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം നേടിയെടുക്കാനായി എന്തു ത്യാഗവും സഹിക്കാൻ നിങ്ങൾ തയ്യാറാകും. എന്നാൽ നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ ഇത് നേരെ തിരിച്ച് ആണെങ്കിലോ? നിങ്ങളെ അത് ആലസ്യത്തിലേക്ക് തള്ളി വിടും. എല്ലാവർക്കും അറിയാം മടി പിടിച്ചിരുന്നതു കൊണ്ട് ഒരു കാര്യവും ഇല്ല എന്ന്. എന്നിട്ടും അവർ അത് ചെയ്യുന്നു. നമ്മുടെ തലച്ചോറ് നമുക്ക് വിശ്രമിക്കാനുള്ള മനോഭാവം നമ്മുടെ മനസ്സിൽ  സൃഷ്ടിക്കുന്നിടത്തോളം നമ്മൾ  മടി പിടിച്ചിരിക്കുക തന്നെ ചെയ്യും. ഒരാളുടെ മനസ്സ് വിശ്രമത്തിൽ ആനന്ദം കണ്ടെത്തിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാനോ കേൾക്കാനോ അയാൾക്ക് കഴിയില്ല.  ഇത് മദ്യത്തിൻറെയും സിഗരറ്റിൻറെയും കവറിനു പുറത്ത് എഴുതി വച്ചിരിക്കുന്ന വാചകം പോലെയാണ്. ആരോഗ്യത്തിന് ഹാനികരം എന്ന് വായിച്ചിട്ട് പോലും ജനങ്ങൾ അത് വളരെ ആനന്ദത്തോടെ ഉപയോഗിക്കുന്നു .മടി പിടിച്ചിരിക്കുക എന്നത് ഒരിക്കലും ഒരു മോശം കാര്യമൊന്നുമല്ല. മറിച്ച് അതൊരു സൂചനയാണ്  നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് നേടിയെടുക്കാനായി, എത്തിപ്പിടിക്കാൻ ആയി ഒന്നുമില്ല എന്ന് ഒരു ഓർമ്മപ്പെടുത്തലാണ്. നിങ്ങൾക്ക് അത് ലഭിച്ചാൽ തീർച്ചയായും നിങ്ങൾ അതിനു പുറകെയുള്ള ഓട്ടം ആരംഭിക്കും.  ഓരോ വ്യക്തിക്കും മുന്നോട്ടു പോകുവാൻ ആയി എന്തെങ്കിലും ഒരു ലക്ഷ്യം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അത് ലഭിക്കാതെ വരുമ്പോഴാണ് നമ്മൾ മടിയെ കൂട്ടുപിടിക്കുന്നത്.

ഇനി ഞാൻ നിങ്ങൾക്ക് മടിയിൽ നിന്ന് രക്ഷപ്പെടുവാനുള്ള കുറച്ചു വഴികൾ പറഞ്ഞുതരാം.ആദ്യത്തെ വഴി എന്നത്  നേരം പുലരുമ്പോഴേക്കും ഉറക്കത്തിൽ നിന്ന് എണീക്കാൻ ശ്രമിക്കുക  എന്നതാണ്. നിങ്ങൾ ഉണർന്നു കിടക്കയിൽ കിടന്ന് മൊബൈൽ ഫോണിൽ തോണ്ടി കളിക്കാതിരിക്കുക. ഉറക്കത്തിൽ നിന്നും ഉണർന്ന ഉടനെ തന്നെ നിങ്ങൾ നിങ്ങളുടെ കിടക്കയെ  ഉപേക്ഷിക്കാൻ തയ്യാറാവുകയാണെങ്കിൽ നിങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള മടിയുടെ ആദ്യ അവസരത്തെ  നിങ്ങൾ പരാജയപ്പെടുത്തി എന്നർത്ഥം.
നിങ്ങൾ എത്ര തിരക്കിലാണെങ്കിലും രാവിലെ വ്യായാമം ചെയ്യാൻ ഒരിക്കലും മറക്കാതിരിക്കുക. പ്രഭാതത്തിൽ എത്രയോ ഉയർന്നതോതിലുള്ള എനർജി  നിങ്ങളിൽ ഉണ്ടാകും.  നിങ്ങൾ ജിമ്മിൽ പോകാൻ ആഗ്രഹിക്കുകയാണെങ്കിൽ എല്ലാ ദിവസവും ജിമ്മിൽ പോകുന്ന ഒരു പാർട്ട്ണറെ കകണ്ടെത്തുക. അയാളോടൊപ്പം അത് ചെയ്യുക. അതിൻറെ ഗുണം എന്തെന്നാൽ നിങ്ങൾക്ക് ഒരു ദിവസം ജിമ്മിൽ പോകാൻ ആഗ്രഹം ഇല്ല എങ്കിൽ കൂടിയും നിങ്ങൾ നിങ്ങളുടെ പാർട്ണർക്ക് വേണ്ടി അത് ചെയ്യാൻ തയ്യാറാകും.  ഇനി അടുത്ത മാർഗം എന്നത് നിങ്ങൾക്ക് ഒരു ജോലി ചെയ്തു തീർക്കാൻ ആയി ഒരു മിനിറ്റ് മാത്രമേ ആവശ്യമുള്ളൂ എങ്കിൽ അത് അപ്പോൾ തന്നെ ചെയ്തു തീർക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് മുന്നിൽ ചെയ്തുതീർക്കാൻ ആയി ജോലികളുടെ ഒരു കൊടുമുടി  തന്നെ ഉയർന്നിട്ടുണ്ടാകും. ആ കൊടുമുടി കണ്ടു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ഒരിക്കലും ആ ജോലികൾ ചെയ്തു തീർക്കാൻ ആയി ആഗ്രഹം ഉണ്ടാകില്ല. ഇതിലൂടെ നിങ്ങളുടെ ഉള്ളിൽ മടി അതിൻറെ ആധിപത്യം സ്ഥാപിച്ച് എടുക്കും.  അതിനാൽ  തന്നെ ചെയ്തു തീർക്കാനുള്ള ജോലികൾ അപ്പോൾ തന്നെ ചെയ്തു തീർക്കുക.  എത്ര ക്ഷീണിതരായാലും ചെയ്തു തീർക്കാനുള്ള ജോലികൾ ചെയ്തു തീർത്തതിനു ശേഷം മാത്രം ഉറങ്ങാൻ കിടക്കുക.
നിങ്ങൾ ഉണരുന്നതിനും ഉറങ്ങുന്നതിനും  കൃത്യമായ ഒരു സമയം കണ്ടെത്തുക.
നിങ്ങളെ മടി പിടിപ്പിക്കുന്ന, നിങ്ങളുടെ ജോലികൾ ചെയ്തു തീർക്കാൻ തടസ്സമാകുന്ന ഏറ്റവും പ്രധാന വില്ലൻ നിങ്ങളുടെ സന്തതസഹചാരിയായ മൊബൈൽഫോൺ തന്നെയാണ്. മൊബൈൽ ഫോണിനെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുക. മൊബൈലിൽ ഒരു ഗുണവുമില്ലാത്ത വീഡിയോസ്  കണ്ടും വെറുതെ സ്ക്രോൾ ചെയ്തും,   ഫേസ്ബുക്കിലൂടെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തലയിട്ടും  നിങ്ങൾ നടക്കുകയാണെങ്കിൽ നിങ്ങളിൽ മടി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുക. അതിനാൽ തന്നെ അത്തരം കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക. ഈ കാര്യങ്ങൾ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ തീർച്ചയായും നിങ്ങളിൽ നിന്ന് മടി പമ്പ കടക്കും.
ഈ ബ്ലോഗ് നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.

തയ്യാറാക്കിയത്:രൂപേഷ് വിജയൻ 

അനുബന്ധ ലേഖനങ്ങൾക്ക് സന്ദർശിക്കുക